Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ac Road

Alappuzha

എ​സി റോ​ഡി​ൽ സ​ർ​ക്കാ​ർ സ്പോ​ൺ​സേ​ഡ് കൊ​ള്ള

ച​മ്പ​ക്കു​ളം: ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ൽ (എ​സി റോ​ഡ്) ന​ടു​നി​വ​ർ​ത്താ​ൻ പോ​ലും വാ​ഹ​നം നി​ർ​ത്തി​യേ​ക്ക​രു​ത്. പാ​ർ​ക്ക് ചെ​യ്യാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത റോ​ഡി​ൽ വ​ണ്ടി നി​ർ​ത്തി​യാ​ൽ പി​ഴ ഉ​റ​പ്പാ​ണ്. എ​സി റോ​ഡി​ൽ സ​ർ​ക്കാ​ർ സ്പോ​ൺ​സേ​ർ​ഡ് കൊ​ള്ള​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

ആ​ല​പ്പു​ഴ മു​ത​ൽ ച​ങ്ങ​നാ​ശേ​രി വ​രെ​യു​ള്ള വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ആ​ല​പ്പു​ഴ, ച​ങ്ങ​നാ​ശേ​രി, കു​ട്ട​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ മോ​ട്ടോ​ർ വാ​ഹ​ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് ഈ ​ഔ​ദ്യോ​ഗി​ക കൊ​ള്ള​ക്ക് ത​യാ​റാ​യി നി​ൽ​കു​ന്ന​ത്.

പു​തു​ക്കി നി​ർ​മി​ച്ച എ​സി റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഓ​ട​ക​ളും ന​ട​പ്പാ​ത​യും റോ​ഡി​നെ​ക്കാ​ൾ ഉ​യ​ർ​ത്തി​യാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് ച​ങ്ങ​നാ​ശേ​രി വ​രെ​യു​ള്ള 24 കി​ലോ​മീ​റ്റ​റി​ൽ ഒ​രി​ട​ത്തു​പോ​ലും വാ​ഹ​ന പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഇ​ല്ല.

എ​സി റോ​ഡി​ന് വ​ശ​ത്തു​ള്ള സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലോ ക​ട​ക​ളി​ലോ ക​യ​റ​ണ​മെ​ങ്കി​ൽ കി​ലോ​മീ​റ്റ​റു​ക​ൾ മാ​റ്റി സൗ​ക​ര്യ​മു​ള്ള ഏ​തെ​ങ്കി​ലും ഇ​ട​റോ​ഡ് ക​ണ്ടെ​ത്തി വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യേ​ണ്ട സ്ഥി​തി​യാ​ണ്.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ റോ​ഡി​ന്‍റെ വ​ശ​ത്ത് പ​ര​മാ​വ​ധി ഒ​തു​ക്കി പാ​ർ​ക്ക് ചെ​യ്താ​ൽ പോ​ലും വാ​ഹ​ന​ത്തി​ന്‍റെ പ​കു​തി റോ​ഡി​ലേ​ക്ക് നി​ൽ​ക്ക​ത്ത​ക്ക രീ​തി​യി​ലാ​ണ് പാ​ർ​ക്കിം​ഗ് ലൈ​ൻ വ​ര​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ടെ വ​ണ്ടി​യി​ട്ടാ​ൽ ക​ഴു​ക​ൻ കാ​മ​റ​യു​മാ​യി ന​ട​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ടി​യി​ൽ വീ​ണി​രി​ക്കും.

എ​ന്നാ​ൽ, ന​ട​പ്പാ​ത​ക്കാ​യി വേ​ർ​തി​രി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ത്ത് ക​യ​റ്റി വാ​ഹ​നം പാ​ർ​ക്ക് ചെ​യ്താ​ൽ ഫൈ​ൻ അ​ടി​ക്കാ​റി​ല്ലെ​ന്ന​താ​ണ് കൂ​ടു​ത​ൽ ര​സ​ക​രം. ആ​വ​ശ്യ​ത്തി​ന് പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മൊ​രു​ക്കാ​തെ റോ​ഡ് നി​ർ​മി​ച്ചി​ട്ട് വാ​ഹ​ന ഉ​ട​മ​ക​ളു​ടെ പോ​ക്ക​റ്റ​ടി​ക്കു​ന്ന സ​മ്പ്ര​ദാ​യ​ത്തി​നെ​തി​രേ പ​ല കോ​ണു​ക​ളി​ൽ നി​ന്ന് പ്ര​തി​ഷേ​ധ​മു​യ​രു​ന്നു​ണ്ട്. അ​ന്യാ​യ​മാ​യ ഈ ​ഉ​ദ്യോ​ഗ​സ്ഥ ന​ട​പ​ടി​ക്കെ​തി​രേ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​വ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

District News

എസി റോ​ഡ് നാ​ളെ നാ​ടി​നു സ​മ​ര്‍​പ്പി​ക്കും

ച​ങ്ങ​നാ​ശേ​രി: ന​വീ​ക​രി​ച്ച ച​ങ്ങ​നാ​ശേ​രി-​ആ​ല​പ്പു​ഴ റോ​ഡി​ന്‍റെ സ​മ​ര്‍​പ്പ​ണം നാ​ളെ രാ​വി​ലെ പ​ത്തി​ന് മ​ങ്കൊ​മ്പ് ജം​ഗ്ഷ​നി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കും. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി​മാ​രാ​യ കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍, സ​ജി ചെ​റി​യാ​ന്‍, പി. ​പ്ര​സാ​ദ്, എം​പി​മാ​രാ​യ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, കെ.​സി. വേ​ണു​ഗോ​പാ​ല്‍, എം​എ​ല്‍​എ​മാ​രാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, ജോ​ബ് മൈ​ക്കി​ള്‍, എ​ച്ച്. സ​ലാം, തോ​മ​സ് കെ.​തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

വീ​യ​പു​രം-​എ​ട​ത്വ- മാ​മ്പു​ഴ​ക്ക​രി-​മു​ള​യ്ക്കാം​തു​രു​ത്തി-​തു​രു​ത്തി റോ​ഡി​ന്‍റെ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​ന​വും മു​ഖ്യ​മ​ന്ത്രി നി​ര്‍​വ​ഹി​ക്കും.

2018ലെ ​മ​ഹാ​മാ​രി കാ​ല​ത്ത് എ​സി റോ​ഡും കു​ട്ട​നാ​ട് പൂ​ര്‍​ണ​മാ​യും വെ​ള്ള​ത്താ​ല്‍ മൂ​ട​പ്പെ​ടു​ക​യും കു​ട്ട​നാ​ട് നി​വാ​സി​ക​ള്‍ ആ​ല​പ്പു​ഴ​യി​ലേ​ക്കും ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്കും ക​ര​ക​യ​റു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ എ​സി റോ​ഡ് ആ​ധു​നി​ക​മാ​യി ന​വീ​ക​രി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട​ത്.

24.164 കി​ലോ​മീ​റ്റ​ര്‍ ദൂ​രം​വ​രു​ന്ന എ​സി റോ​ഡ് റീ​ബി​ല്‍​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 752 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. 2021ലാ​ണ് നി​ര്‍​മാ​ണ​ത്തി​നു തു​ട​ക്കം​കു​റി​ച്ച​ത്.

നാ​ലു വ​ലി​യ പാ​ല​ങ്ങ​ളും 13 ചെ​റി​യ പാ​ല​ങ്ങ​ളും വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷ​മാ​കു​ന്ന ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ച് സെ​മി എ​ലി​വേ​റ്റ​ഡ് ഫ്‌​ളൈ​ഓ​വ​റു​ക​ളും മൂ​ന്ന് കോ​സ്‌​വേ​ക​ളും 73 ക​ലു​ങ്കു​ക​ളും പാ​ല​ങ്ങ​ളു​ടെ വ​ശ​ങ്ങ​ളി​ല്‍ ന​ട​പ്പാ​ത​ക​ളും നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. നാ​നൂ​റ് സോ​ളാ​ര്‍ വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്.

District News

എസി റോ​ഡി​ലെ സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണം

രാമ​ങ്ക​രി: എ​സി റോ​ഡി​ലെ പ്ര​ധാ​ന ജം​ഗ്ഷനു​ക​ളി​ൽ നേ​ര​ത്തേ സ്ഥാ​പി​ച്ചി​രു​ന്ന സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ എ​ത്ര​യും വേ​ഗം പു​ന​ഃസ്ഥാ​പി​ക്കു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.

പ്ര​ധാ​ന ജം​ഗ്്ഷ​നു​ക​ളാ​യ കൈ​ന​ക​രി പ​ണ്ടാ​ര​ക്ക​ളം, പൂ​പ്പ​ള്ളി, നെ​ടു​മു​ടി, മ​ങ്കൊ​ന്പ്, പ​ള്ളി​ക്കു​ട്ടു​മ്മ, രാ​മ​ങ്ക​രി തു​ട​ങ്ങി​യ നാ​ലുംകൂ​ടി​യ ക​വ​ല​ക​ളി​ൽ ഒ​രി​ട​ത്തു​പോ​ലും പ​ഴ​യ സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാൻ അ​ധി​കൃ​ത​ർ ഇ​നി​യും ത​യാ​റാ​യി​ട്ടി​ല്ല. ഇ​തോ​ടെ മ​റ്റു റോ​ഡു​ക​ളി​ൽ നി​ന്ന് ഏ​ത് വാ​ഹ​ന​ത്തി​നും ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ എ​സി റോ​ഡി​ലേ​ക്ക് ക​ട​ന്നു​വ​രു​വാ​നും,തി​രി​ഞ്ഞു​പോ​കു​വാ​നും സാ​ധി​ക്കു​മെ​ന്ന സ്ഥി​തി​യാ​ണ്. ഇ​ത് പ​ല​പ്പോ​ഴും വ​ൻ അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വയ്ക്കു​ന്നു​വെ​ന്നു മാ​ത്ര​മ​ല്ല നി​ര​വ​ധി പേ​രു​ടെ ജീ​വ​ൻ പോ​ലി​യു​ന്ന​തി​നുപോ​ലും കാ​ര​ണ​മാ​കു​ന്നു.

റോ​ഡി​ൽ രാ​ത്രി വെ​ളി​ച്ചം ല​ഭി​ക്കു​വാ​നാ​യി ആ​വി​ഷ്കരി​ച്ച ഭൂ​ഗ​ർ​ഭ വൈ​ദ്യു​ത​ലൈ​ൻ സ്ഥാ​പി​ക്ക​ൽ പ​ദ്ധ​തി ഇ​നി​യും എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. അ​തി​നാ​ൽ രാ​ത്രി​യാ​കു​ന്ന​തോ​ടെ കു​റ്റാ​ക്കൂരി​രി​ട്ടി​ൽ മ​റ​യു​ന്ന റോ​ഡി​ൽ ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്ക് പ്ര​ധാ​ന അ​പ​ക​ട ജം​ഗ്ഷനു​ക​ളൊ​ന്നു​പോ​ലും മു​ൻ​കൂ​ട്ടി തി​രി​ച്ച​റി​യു​വാ​നു​ള്ള സൗ​ക​ര്യ​വു​മി​ല്ല. ഓ​രോ ദി​വ​സ​വും ഇ​വി​ടെ അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധിക്കു​ന്ന​തി​ന് ഇ​തും ഒ​രു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. പു​തു​താ​യി നി​ർ​മിച്ച കി​ട​ങ്ങ​റ-​മു​ട്ടാ​ർ പാ​ല​ത്തി​ൽ മാ​ത്ര​മാ​ണ് പേ​രി​നെങ്കി​ലും ഇ​പ്പോ​ൾ സി​ഗ്ന​ൽ ലൈ​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

District News

ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി എ​സി റോ​ഡ്

ച​ന്പ​ക്കു​ളം: ഉ​ദ്ഘാട​ന​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് എ​സി റോ​ഡ്. 24.2 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലും 13 മീ​റ്റ​ർ വീ​തി​യി​ലും എ​ലി​വേ​റ്റ​ഡ് ഫ്ലൈ​ഓ​വ​റു​ക​ളും 12 പാ​ല​ങ്ങ​ളും 65ഓ​ളം ക​ലു​ങ്കു​ക​ളും ഒ​ക്കെ​യാ​യി. മ​ണി​മ​ല​യാ​ർ, പ​മ്പാ​ന​ദി, പ​മ്പ​യു​ടെ കൈ​വ​ഴി​യാ​യ പൂ​ക്കൈ​ത​യാ​ർ എ​ന്നി​വ​യ്ക്ക് കു​റു​കെ യ​ഥാ​ക്ര​മം കി​ട​ങ്ങ​റ, നെ​ടു​മു​ടി, പ​ള്ളാ​ത്തു​രു​ത്തി എ​ന്ന​വി​ട​ങ്ങ​ളി​ൽ വ​ലി​യ പാ​ല​ങ്ങ​ളു​ണ്ട്.

650 കോ​ടി​യി​ല​ധി​കം രൂ​പ മു​ട​ക്കി​യാ​ണ് പു​ന​ർനി​ർ​മി​ക്കാ​ൻ പ​ദ്ധ​തി ഇ​ട്ടതെ​ങ്കി​ലും  ഇ​തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ബ​ജ​റ്റ്  ഏ​ക​ദേ​ശം 880 കോ​ടി രൂ​പ ക​വി​യും. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രി​ക്ട് കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യാ​ണ് നി​ർ​മാ​ണ ക​രാ​റു​കാ​ർ.

പു​ന​രു​ദ്ധാ​ര​ണം എ​വി​ടെ വ​രെ?

ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ൽ ഇ​പ്പോ​ൾ ന​ട​ത്തി​യ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ണ്ട് വെ​ള്ള​പ്പൊ​ക്ക കാ​ല​ത്ത് ഈ ​റോ​ഡ്  പൂ​ർ​ണ​മാ​യും ഗ​താ​ഗ​ത​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ അ​സ്ഥാ​ന​ത്താ​ണെ​ന്നാ​ണ് കു​ട്ട​നാ​ട്ടു​കാ​രു​ടെ അ​ഭി​പ്രാ​യം. സെ​മി എ​ലി​വേ​റ്റ​ഡ് ഹൈ​വേ​ക​ൾ നി​ർ​മി​ക്കേ​ണ്ടി​യി​രു​ന്ന ചി​ല ഇ​ട​ങ്ങ​ളി​ൽ അ​വ ഒ​ഴി​വാ​ക്കി​യ​ത് എ​ന്തി​നെ​ന്ന ചോ​ദ്യ​ത്തി​ന് ഇ​പ്പോ​ഴും ഉ​ത്ത​ര​മി​ല്ല. 

മ​ഴ​പെ​യ്താ​ൽ മ​ണി​ക്കൂ​റു​ക​ൾ വെ​ള്ളം റോ​ഡി​ൽത​ന്നെ നി​ല്ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് പ​ല സ്ഥ​ല​ത്തും നി​ല​നി​ല്ക്കു​ന്ന​ത്. ഇ​രു​വ​ശ​ത്തും റോ​ഡി​നേക്കാ​ൾ ഉ​യ​ര​ത്തി​ൽ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് ബോ​ക്സ് ഓ​ട​ക​ൾ സ്ഥാ​പി​ച്ച് അ​വ​യി​ലേ​ക്ക് റോ​ഡി​ൽ നി​ന്ന് വെ​ള്ള​മൊ​ഴു​ക്കി ക​ള​യാ​നാ​ണ് പ​ദ്ധ​തി ഇ​ട്ടി​രി​ക്കു​ന്ന​ത്. ഓ​രോ മ​ഴ ക​ഴി​യു​മ്പോ​ഴും തൂ​മ്പ​യും പാ​ര​യു​മാ​യി റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ ദ്വാ​ര​ങ്ങ​ൾ വ​ലു​താ​ക്കാ​ൻ പ​രി​ശ്ര​മി​ക്കു​ന്ന ക​രാ​റു​കാ​രു​ടെ തൊ​ഴി​ലാ​ളി​ക​ൾ ഇ​വി​ട​ത്തെ സ്ഥി​രം കാ​ഴ്ച​യാ​ണ്.

വ​ശ​ങ്ങ​ളി​ലെ ഓ​ട​ക​ളും ന​ട​പ്പാ​ത​യും ഉ​യ​ർ​ത്തി നി​ർ​മി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ വെ​ള്ളം യ​ഥാ​സ​മ​യം ഒ​ഴു​കി​മാ​റി​ല്ല. വ​ശ​ങ്ങ​ൾ ഉ​യ​ർ​ന്ന് നി​ല്ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന പാ​ർ​ക്കിം​ഗി​ന് മു​ൻ​പ് ഉ​ണ്ടാ​യി​രു​ന്ന സൗ​ക​ര്യം പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​യി. ഇ​ത് പാ​ർ​ക്കിം​ഗി​ന് വ​ലി​യ ബു​ദ്ധി​മു​ട്ട് സൃ​ഷ്‌​ടി​ക്കു​ന്നു. വ​ശ​ത്ത് വി​ശാ​ല​മാ​യ ക​നാ​ലു​ണ്ടാ​യി​രി​ക്കേയാ​ണ് ഇ​രു​വ​ശ​വും ഉ​യ​ർ​ത്തി അ​ശാ​സ്ത്രീ​യ​മാ​യി  ഓ​ട നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. വെ​ള്ള​വും ഒ​ഴു​കി​ല്ല, വാ​ഹ​ന പാ​ർ​ക്കിം​ഗും സാ​ധി​ക്കി​ല്ല.  

ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന മു​ത​ൽ ക​ള​ർ​കോ​ട് ദേ​ശീ​യ​പാ​ത വ​രെ പു​ന​ർ​നി​ർ​മി​ക്കു​ന്ന എ​സി റോ​ഡ് കു​ട്ട​നാ​ട്ടി​ലെ റോ​ഡു​ഗ​താ​ഗ​ത​ത്തി​ന് പു​തി​യ മാ​നം ന​ല്കും എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. എ​ന്നാ​ൽ റോ​ഡി​ന്‍റെ ഡി​സൈ​നെ​പ്പ​റ്റി​യു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്.

കു​ട്ട​നാ​ട്ടി​ലെ നീ​രൊ​ഴു​ക്കി​നെ ഈ ​റോ​ഡ് നി​ർ​മാ​ണം ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും. എ​സി ക​നാ​ൽ പ​ള്ളാ​ത്തു​രു​ത്തി വ​രെ പൂ​ർ​ണ​മാ​യും തു​റ​ന്നി​രു​ന്നെ​ങ്കി​ൽ എ​സി റോ​ഡ​നു തെ​ക്കു ഭാ​ഗ​ത്തെ വെ​ള്ള​ക്കെ​ട്ടി​നും പ്ര​ള​യ​ജ​ല​ത്തി​ന്‍റെ ഒ​ഴു​ക്കി​നും ഒ​രു പ​രി​ധി വ​രെ പ​രി​ഹാ​ര​മാ​കു​മാ​യി​രു​ന്നു. എ​സി റോ​ഡ്  പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പ് റോ​ഡി​ന് മു​ക​ളി​ലൂ​ടെ ഒ​ഴു​കി​മാ​റി​യി​രു​ന്ന വെ​ള്ളം ഇ​നി റോ​ഡി​ന് തെ​ക്കു ഭാ​ഗ​ത്തു മാ​ത്ര​മാ​യി കെ​ട്ടി​ക്കി​ട​ക്കും. കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​പ്പൊ​ക്കം ഇ​നി എ​സി  റോ​ഡി​ന് വ​ട​ക്കും എ ​സി റോ​ഡി​നു തെ​ക്കും വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കും.

യാ​ത്ര​യ്ക്ക് വേ​ഗ​ത കൈ​വ​രു​മ്പോ​ഴും പു​ന​ർ​നി​ർ​മി​ക്ക​പ്പെ​ട്ട കി​ട​ങ്ങ​റ, നെ​ടു​മു​ടി, പ​ള്ളാ​ത്തു​രു​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ഴ​യ പാ​ല​ങ്ങ​ളു​ടെ കൈ​വ​രി​ക​ൾ​ക്ക് തീ​രെ ഉ​യ​ര​മി​ല്ലാ​ത്ത​ത് അ​പ​ക​ടം വി​ളി​ച്ചുവ​രു​ത്തും. ഇ​പ്പോ​ൾ ത​ന്നെ റോ​ഡി​ന് വ​ശ​ത്തെ ന​ട​പ്പാ​ത​ക​ൾ മി​ക്ക​യി​ട​ങ്ങ​ളി​ലും ക​ച്ച​വ​ട​ക്കാ​ർ കൈ​യേ​റി​യി​രി​ക്കു​ന്ന​ത് റോ​ഡ് പൂ​ർ​ണ​മാ​യും തു​റ​ക്കു​ന്ന​തോ​ടെ വ​ർ​ധിക്കും.

ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് തു​ട​ക്ക​മി​ട്ട, എം​സി റോ​ഡി​നെ​യും ദേ​ശീ​യ പാ​ത​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗം തീ​ർ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ൻ​പ് ഉ​ദ്ഘാട​നം ന​ട​ത്താ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ.

എ​സി​ റോ​ഡ്: തി​രു​ക്കൊ​ച്ചി ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ വി​പ്ല​വ​ക​ര​മാ​യ തീ​രു​മാ​നം

ച​ന്പ​ക്കു​ളം: തി​രു​ക്കൊ​ച്ചി ഭ​ര​ണാ​ധി​കാ​രി​ക​ൾ 1951ലെ​ടു​ത്ത വി​പ്ല​വ​ക​ര​മാ​യൊ​രു തീ​രു​മാ​ന​മാ​യി​രു​ന്നു കോ​ട്ട​യ​ത്തെ പ്ര​ധാ​ന വ്യാ​പാ​ര കേ​ന്ദ്ര​മാ​യ ച​ങ്ങ​നാ​ശേ​രി​യെ​യും തു​റ​മു​ഖ ന​ഗ​ര​മാ​യ ആ​ല​പ്പു​ഴ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു റോ​ഡ് നി​ർ​മി​ക്കു​ക​യെ​ന്ന​ത്. അ​ന്ന​ത്തെ മ​ന്ത്രി​സ​ഭ​യി​ലെ അം​ഗ​വും ച​ങ്ങ​നാ​ശേ​രി​യു​ടെ പ്ര​തി​നി​ധി​യു​മാ​യി​രു​ന്ന കെ.​എം. കോ​ര​യു​ടെ ആ​ശ​യ​ത്തി​ൽ രൂ​പം കൊ​ണ്ട​താ​ണ് ഇ​ന്ന് കാ​ണു​ന്ന എ​സി (ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി) റോ​ഡ്.

തി​രു​ക്കൊ​ച്ചി​യി​ലെ അ​ന്ന​ത്തെ ഇ​റി​ഗേ​ഷ​ൻ ചീ​ഫ് എ​ൻ​ജി​നി​യ​ർ വൈ​ദ്യ​നാ​ഥ അ​യ്യ​രാ​ണ് റോ​ഡ് നി​ർ​മാ​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ച്ച​ത്. എ​സി​ റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​നു മു​ൻ​പ് ആ​ല​പ്പു​ഴ​യും ച​ങ്ങ​നാ​ശേ​രി​യും ത​മ്മി​ലും, കോ​ട്ട​യ​വും ആ​ല​പ്പു​ഴ​യും ത​മ്മി​ലും ജ​ല​ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

മ​ണി​മ​ല​യാ​ർ, പ​മ്പ​യാ​ർ, പൂ​ക്കൈ​ത​യാ​ർ എ​ന്നി​വ​യി​ൽ യ​ഥാ​ക്ര​മം ​കി​ട​ങ്ങ​റ, നെ​ടു​മു​ടി, പ​ള്ളാ​ത്തു​രു​ത്തി എന്നിവി​ട​ങ്ങ​ളി​ൽ  ക​ട​ത്ത് സൗ​ക​ര്യ​ത്തോ​ടെ, ച​ങ്ങ​നാ​ശേ​രി​യി​ലെ പെ​രു​ന്ന​യി​ൽനി​ന്ന് ആ​രം​ഭി​ച്ച് ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജി​ന് സ​മീ​പ​ത്ത് അവസാനി​ക്കു​ന്ന ത​ര​ത്തി​ൽ റോ​ഡ് രൂ​പ​ക​ല്പ​ന ന​ട​ത്തി​യ​പ്പോ​ൾ അ​തൊ​രു പ​രാ​ജ​യ​മാ​കു​മെ​ന്ന് പ​ല​രും വി​മ​ർ​ശി​ച്ചി​രു​ന്നു.

എ​ന്നാ​ൽ കു​ട്ട​നാ​ടി​നെ അ​ടു​ത്ത​റി​ഞ്ഞി​രു​ന്ന ഭ​ക്ഷ്യ-​കൃ​ഷി- ധ​ന​വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന കെ.​എം. കോ​ര കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്താ​തെ​യാ​ണ് ഈ ​റോ​ഡ്  നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ക​ൽ​ക്കെ​ട്ടി​ന് പ​ക​രം വ​ട്ടിപ്പുു​ല്ലു​വ​ച്ച് റോ​ഡ് ബ​ല​പ്പെ​ടു​ത്തി.

കൃ​ഷി​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​മൊ​രു​ക്കാ​ൻ റോ​ഡി​ന് വ​ശ​ങ്ങ​ളി​ൽ മെ​തി​ക്ക​ള​ങ്ങ​ളും രൂ​പ​ക​ല്പ​ന ചെ​യ്താ​ണ് എ​സി റോ​ഡ് നി​ർ​മി​ച്ച​ത്.  ചെ​ല​വ് കു​റ​യ്ക്കു​ന്ന​തി​നാ​യി മ​ഹാ​രാ​ജാ​വി​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന നി​ല​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു റോ​ഡ് കൊ​ണ്ടു​വ​ന്ന​ത്. അ​തി​നാ​ൽ ഈ ​നി​ല​ങ്ങ​ൾ​ക്ക് വി​ല കൊ​ടു​ക്കേ​ണ്ടിവ​ന്നി​ല്ല.  

പെ​രു​ന്ന മു​ത​ൽ ക​ള​ർ​കോ​ട് വ​രെ 12 പാ​ല​ങ്ങ​ൾ, ഓ​രോ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്കും വെ​ള്ളം ക​യ​റ്റു​ന്ന​തി​നു​ള്ള വ​ലി​യ ക​ലി​ങ്കു​ക​ൾ, മ​ണി​മ​ല​യാ​റി​നെ​യും, പ​മ്പ​യാ​റി​നെ​യും ബ​ന്ധി​പ്പി​ച്ച് പെ​രു​ന്ന​യി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന  എ​സി ക​നാ​ൽ പ​ള്ളാ​ത്തു​രു​ത്തി​യി​ൽ പൂ​ക്കൈ​ത​യാ​റ്റി​ൽ എ​ത്തി​ക്കു​ന്ന രീ​തി​യി​ലാ​ണ് അ​ന്ന് ക​നാ​ൽ നി​ർ​മാ​ണം വി​ഭാ​വ​നം ചെ​യ്ത​ത്.

എ​സി ക​നാ​ലി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും താ​മ​സ യോ​ഗ്യ​മാ​യ ചി​റ​ക​ൾ നി​ർ​മി​ക്ക​ണ​മെ​ന്ന​തും റോ​ഡ് നി​ർ​മി​ച്ച​വ​രു​ടെ ഭാ​വ​ന​യി​ൽ ഉ​രു​ത്തി​രി​ഞ്ഞ ആ​ശ​യ​മാ​യി​രു​ന്നു. ജ​ന​വാ​സ​മി​ല്ലാ​ത്ത വെ​റും കൃ​ഷി​യി​ട​ങ്ങ​ളി​ല​ടെ​യു​ള്ള റോ​ഡ് നി​ർ​മാ​ണം യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ക്കി​ല്ലെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ൽ നി​ന്നാ​ണ് എ​സി കോ​ള​നി എ​ന്ന ആ​ശ​യം രൂ​പ​പ്പെ​ട്ട​ത്.

എ​ന്നാ​ൽ ഇ​ന്ന് ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ തന്നെ ഏ​റ്റ​വും ജ​ന​സാ​ന്ദ്ര​ത​യേ​റി​യ ഒ​രു പ്ര​ദേ​ശ​മാ​യി എ​സി റോ​ഡി​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ൾ മാ​റി​യെ​ങ്കി​ൽ അ​ത് ഇ​തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത​വ​രു​ടെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തി​ന്‍റെ ഫ​ല​മാ​ണ്. കി​ട​ങ്ങ​റ​യി​ലും നെ​ടു​മു​ടി​യി​ലും പ​ള്ളാ​ത്തു​രു​ത്തി​യി​ലും ക​ട​ത്തു​ക​ൾ​ക്കു പ​ക​രം വ​ലി​യ പാ​ല​ങ്ങ​ൾ വ​ന്ന​ത് റോ​ഡ് ഗ​താ​ഗ​ത​ത്തി​ന്‍റെ വേ​ഗ​ത പ​തി​ൻ​മ​ട​ങ്ങ് വ​ർ​ധിപ്പി​ച്ചു.

Kerala

മു​ട്ടാ​ര്‍ പാ​ല​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കൊ​ട്ടാ​ര​ക്ക​ര: നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ തു​ട​ർ​ന്ന് ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ല്‍ മു​ട്ടാ​ര്‍ പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം. ഡി​സം​ബ​ര്‍ 18 മു​ത​ല്‍ ജ​നു​വ​രി 12 വ​രെ മു​ട്ടാ​ര്‍ പാ​ലം വ​ഴി എ​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടെ​യും ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യി നി​രോ​ധി​ച്ചു.

പാ​ല​ത്തി​ന്‍റെ തെ​ക്ക് ഭാ​ഗ​ത്തെ അ​പ്രോ​ച്ച് സ്ലാ​ബി​ന്‍റെ നി​ര്‍​മാ​ണ​ത്തെ തു​ട​ർ​ന്നാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ എ​സി റോ​ഡി​ല്‍ മാ​മ്പു​ഴ​ക്ക​രി​യി​ല്‍ നി​ന്നും എ​ട​ത്വ മാ​മ്പു​ഴ​ക്ക​രി റോ​ഡ് വ​ഴി അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല റോ​ഡി​ല്‍ എ​ത്തി​ച്ചേ​രാ​വു​ന്ന​താ​ണ്.

കൂ​ടാ​തെ എ​സി റോ​ഡി​ല്‍ മേ​പ്രാ​ല്‍ ജം​ഗ്ഷ​നി​ല്‍ നി​ന്നും മേ​പ്രാ​ല്‍ റോ​ഡി​ലൂ​ടെ ചാ​ത്ത​ങ്ക​രി വ​ഴി​യും അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല റോ​ഡി​ല്‍ എ​ത്തി​ച്ചേ​രാ​മെ​ന്ന് കെ​എ​സ്ടി​പി കൊ​ട്ടാ​ര​ക്ക​ര എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ര്‍ അ​റി​യി​ച്ചു.

 

Latest News

Corehub Up